ശമ്പളവര്‍ധന ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല, 37 ലക്ഷം കുടിശ്ശികയും കിട്ടിയിട്ടില്ല; എല്ലാം തെറ്റായ വാര്‍ത്തകള്‍: ചിന്ത ജെറോം

ശമ്പളവര്‍ധന ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല, 37 ലക്ഷം കുടിശ്ശികയും കിട്ടിയിട്ടില്ല; എല്ലാം തെറ്റായ വാര്‍ത്തകള്‍: ചിന്ത ജെറോം

തിരുവനന്തപുരം: യുവജന കമ്മീഷന്‍ അധ്യക്ഷന്‍ എന്ന നിലയില്‍ താന്‍ സര്‍ക്കാരിനോട് ശമ്പള വര്‍ധന ആവശ്യപ്പെട്ടിട്ടില്ലെന്ന് ചിന്ത ജെറോം. വളരെ തെറ്റായ വാര്‍ത്തകളാണ് മാധ്യമങ്ങളിലൂടെ വരുന്നത്. കുടിശ്ശിക ആവശ്യപ്പെട്ട് കോടതിയില്‍ പോയന്നതും തെറ്റാണ്. മുന്‍ അധ്യക്ഷന്‍ കൂടിയായ കെ.പി.സി.സി അധ്യക്ഷന്‍ ആര്‍.വി രാജേഷാണ് കുടിശിക വര്‍ധന ആവശ്യപ്പെട്ട് കോടതിയില്‍ പോയതെന്നും ചിന്ത പറഞ്ഞു.
യുവജന കമീഷന് അംഗീകരിച്ചുവന്ന തുകയല്ലാതെ നാളിതുവരെ ഒരു രൂപ താന്‍ ഇതുവരെ കൈപ്പറ്റിയിട്ടില്ല. ശമ്പള കുടിശ്ശിക നല്‍കാന്‍ കോടതിവിധി ഉണ്ടായിട്ടുണ്ട്. അത് നല്‍കണമെന്ന് ആവശ്യപ്പെട്ട് ആര്‍.വി രാജേഷ് സര്‍ക്കാരില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ചിന്ത പറഞ്ഞു.
37 ലക്ഷം രൂപ കുടിശ്ശിക ലഭിക്കുന്നതാണ് തനിക്കെതിരെയുള്ള പ്രചാരണം. ഇത് അടിസ്ഥാനരഹിതമാണ്. ഇത്രയും തുകയൊന്നും കൈവശം വയ്ക്കിെല്ലന്ന് തന്നെ അറിയാവുന്നവര്‍ക്കറിയാം. ഇതെല്ലാം സോഷ്യല്‍ മീഡിയാ വ്യാജ പ്രചരണമാണ്. ഈ പറയുന്ന കാര്യത്തില്‍ ഒരു സര്‍ക്കാര്‍ ഉത്തരവും ഇതുവരെ ഇറങ്ങിയിട്ടില്ല.

Share

Leave a Reply

Your email address will not be published. Required fields are marked *