ഭക്ഷണ മെനു തീരുമാനിക്കേണ്ടത് ഞാനല്ല, സര്‍ക്കാര്‍; കലോത്സവത്തിന് നോണ്‍ വെജ് വിളമ്പാനും തയാര്‍: പഴയിടം

ഭക്ഷണ മെനു തീരുമാനിക്കേണ്ടത് ഞാനല്ല, സര്‍ക്കാര്‍; കലോത്സവത്തിന് നോണ്‍ വെജ് വിളമ്പാനും തയാര്‍: പഴയിടം

കോഴിക്കോട്: സ്‌കൂള്‍ കലോത്സവത്തിന് നോണ്‍ വെജ് വിളമ്പാനും തയാറാണെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി. നോണ്‍ വെജ് വിളമ്പണോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും കായിക മേളയില്‍ മാംസാഹാരം വിളമ്പുന്നവര്‍ തന്റെ സംഘത്തില്‍ തന്നെ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കലാമേളയില്‍ മാംസാഹാരം വിളമ്പുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് പഴയിടം ചൂണ്ടിക്കാട്ടി. ബുധനാഴ്ച കോഴിക്കോട്ടെ കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയത് 9500 കുട്ടികളുണ്ടാവും എന്നായിരുന്നു കണക്ക്. എന്നാല്‍ 20,000-ത്തിലേറെ പേരാണ് ഭക്ഷണം കഴിക്കാന്‍ എത്തിയത്. തീര്‍ന്നാലും പെട്ടെന്ന് തന്നെ പകരം ഭക്ഷണം സജ്ജമാക്കാം എന്നതാണ് വെജിന്റെ ഗുണം. കായികമേളയില്‍ നമ്മുടെ ടീം തന്നെ നോണ്‍വെജ് വിളമ്പുന്നുണ്ട്. എന്നാല്‍ കായികമേളയില്‍ പത്ത് ശതമാനം പേര്‍ക്ക് മാത്രം വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പിയാല്‍ മതിയാവും. എന്നാല്‍ കലോത്സവത്തില്‍ അതിലേറെ പേര്‍ക്ക് വെജിറ്റേറിയന്‍സ് ആയിരിക്കും.
കലോത്സവത്തില്‍ താന്‍ മുഖ്യപാചകകാരനായി എത്തുന്നതിനെ ബ്രാഹ്‌മണമേധാവിത്തം എന്ന് വിമര്‍ശിക്കുന്നവര്‍ അതില്‍ എത്രത്തോളം യുക്തിയുണ്ടെന്ന് കൂടി ചിന്തിക്കണമെന്ന് പഴയിടം പറഞ്ഞു. അത്തരം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനില്ലെന്നും താന്‍ അങ്ങനെ ഒരാളല്ലെന്നും പഴയിടം വ്യക്തമാക്കി.

Share

Leave a Reply

Your email address will not be published. Required fields are marked *