നാദാപുരം: ഗ്രാമപഞ്ചായത്തിലെ കല്ലാച്ചി ടൗണിലെ ഫിഫ്റ്റി – ഫിഫ്റ്റി വസ്ത്രാലയത്തില്‍ നിന്ന് കട കാലിയാക്കുന്നതിന്റെ മറവില്‍ വിലകുറച്ച് ഉപയോഗശൂന്യമായ വസ്ത്രങ്ങള്‍ വില്‍ക്കുന്നു എന്ന് കാണിച്ച് വസ്ത്രം അടക്കം ഉള്ളടക്കം ചെയ്തു പഞ്ചായത്തില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് സെക്രട്ടറി ടി .ഷാഹുല്‍ഹമീദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സതീഷ് ബാബു എന്നിവര്‍ സ്ഥാപനം പരിശോധിക്കുകയും കെട്ടിടത്തിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് വച്ച് കച്ചവടം ചെയ്യുന്നത് നീക്കം ചെയ്യുകയും ചെയ്തു. പഞ്ചായത്തില്‍ ലഭിച്ച പരാതി പ്രകാരം വസ്ത്രം വാങ്ങിയതിന്റെ ജി.എസ്.ടി ബില്‍ ഉള്‍പ്പെടെ ശേഖരിച്ച് കോഴിക്കോട് ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗത്തിന് അയച്ചുകൊടുത്ത് നിയമ പ്രകാരം നികുതി കൊടുത്താണോ വസ്ത്രങ്ങള്‍ കൊണ്ടുവന്നത് എന്ന് മനസ്സിലാക്കി തുടര്‍ നടപടി സ്വീകരിക്കുന്നതാണ് . കട കാലിയാക്കുന്നതിന്റെ ഭാഗമായി കടയിലെ മുഴുവന്‍ സാധനങ്ങളും വിറ്റഴിക്കല്‍ വില്‍പ്പനയുടെ മറവില്‍ മറ്റ് സ്ഥലങ്ങളില്‍ നിന്ന് എത്തിച്ച നിലവാരം കുറഞ്ഞ തുണിത്തരങ്ങള്‍ വിറ്റഴിക്കുന്നു എന്ന പരാതിയിലാണ് ജി.എസ്.ടി അധികൃതര്‍ക്ക് പഞ്ചായത്ത് സെക്രട്ടറി വിശദ വിവരങ്ങള്‍ ബില്ല് അടക്കം അയച്ചു നല്‍കിയത്.