ചിന്ത ജെറോമിന്റെ ശമ്പളം വര്‍ധിപ്പിച്ചത് യുവജനങ്ങളോടുള്ള വെല്ലുവിളി: കെ.സുരേന്ദ്രന്‍

ചിന്ത ജെറോമിന്റെ ശമ്പളം വര്‍ധിപ്പിച്ചത് യുവജനങ്ങളോടുള്ള വെല്ലുവിളി: കെ.സുരേന്ദ്രന്‍

കൊല്ലം: യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ച നടപടി യുവജനങ്ങളോടുള്ള വെല്ലവിളിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അഴിമതിയിലും, ധൂര്‍ത്തിലും വികസന മുരടിപ്പിലും കേരളം ഇന്ന് ഒന്നാം സ്ഥാനത്താണെന്നും കൊല്ലത്ത് ബി.ജെ.പി ദക്ഷിണമേഖലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ജോലിയില്ലാതെ യുവാക്കള്‍ വലയുമ്പോള്‍ മുന്‍കാല പ്രാബല്ല്യത്തില്‍ സി.പി.എമ്മുകാരിയായ യുവജന കമ്മീഷന്‍ അദ്ധ്യക്ഷയ്ക്ക് ശമ്പളം ഇരട്ടിയാക്കിയത് യുവജന വഞ്ചനയാണ്.

കഴിഞ്ഞ ആറ് വര്‍ഷമായി പിണറായി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണെന്ന് കെ.സുരേന്ദ്രന്‍ ചൂണ്ടിക്കാണിച്ചു. കേന്ദ്രം പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന ഭക്ഷ്യധാന്യങ്ങള്‍ പോലും കൃത്യമായി വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ല. ജി.എസ്.ടി ഗ്രാന്റിനത്തില്‍ കേരളത്തിന് ലഭിക്കേണ്ട 700 കോടി കേന്ദ്രം നല്‍കിയിട്ടും 7,000 കോടി കിട്ടാനുണ്ടെന്ന വ്യാജ പ്രചാരണം നടത്തുന്ന ധനകാര്യ മന്ത്രി ജനങ്ങളുടെ മുന്നില്‍ സ്വയം മണ്ടനാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *