കോഴിക്കോട്: ഉത്തരായന ഉത്സവത്തോടനുബന്ധിച്ച് ഗുജറാത്തിലെ അഹമ്മദാബാദില്‍ വച്ച് എട്ട് മുതല്‍ 14 വരെ നടക്കുന്ന 32ാമത് ഗുജറാത്ത് ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവലില്‍ (അന്താരാഷ്ട്ര പട്ടം പറത്തല്‍ ) വണ്‍ ഇന്ത്യ കൈറ്റ് ടീമിന്റെ നേതൃത്വത്തില്‍ പുറപ്പെടുന്ന കേരള ടീമിനെ അബ്ബാസ് കളത്തില്‍ നയിക്കും. വന്‍ ഇന്ത്യ സി.ഇ.ഒ അബ്ദുല്ല മാളിയേക്കല്‍ , ഇന്റര്‍നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഷാഹിര്‍ മണ്ണിങ്ങല്‍ , സ്റ്റണ്ട് കൈറ്റ് മാസ്റ്റര്‍ അലി വെസ്റ്റ്ഹില്‍ , മഷൂഖ് ചാലിയം , അലി റോഷന്‍, വിമണ്‍സ് കൈറ്റ് ടീം അംഗങ്ങളായ സ്വപ്‌ന, ഷെറിന്‍ എന്നിവരടങ്ങുന്ന ഒമ്പത് അംഗ ടീം ഇന്ന് ഗുജറാത്തിലേക്ക് പുറപ്പെടും. കഥകളി പട്ടം, സര്‍ക്കിള്‍ , കടുവ പട്ടം , പവര്‍ കൈറ്റ്, സ്റ്റണ്ട് കൈറ്റ് തുടങ്ങിയ വിവിധ തരം വലിയ പട്ടങ്ങളുമായാണ് ടീം യാത്ര തിരിക്കുന്നത്.