കോഴിക്കോട്: കലോത്സവത്തിന്റെ ഭാഗമായി കാരവന് പ്രദര്‍ശനവുമായി ടൂറിസം വകുപ്പ്. കാരവന് പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയും ചേര്‍ന്ന് നിര്‍വഹിച്ചു. ജനങ്ങള്‍ക്ക് കാരവനെ കുറിച്ച് അറിയാനും പരിചയപ്പെടുത്താനും വേദിയൊരുക്കുക എന്നതാണ് പ്രദര്‍ശനത്തിലൂടെ ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മാതൃകാപരമായ പ്രവര്‍ത്തനമാണ് ടൂറിസം വകുപ്പ് കാഴ്ചവച്ചതെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. മാനാഞ്ചിറ മൈതാനിയിലാണ് കാരവന് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്ത് പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്ന കാരവന് കോഴിക്കോട് എത്തിച്ചാണ് പ്രദര്‍ശനത്തിന് സജ്ജമാക്കിയത്. കലോത്സവം അവസാനിക്കുന്നതുവരെ പ്രദര്‍ശനം തുടരും.