കോഴിക്കോട്: പ്രൊവിഡന്‍സ് സ്‌കൂളിലെ ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നഗരത്തില്‍ പതിച്ച എസ്.ഐ.ഒവിന്റെ പോസ്റ്ററുകള്‍ ബലമായി പിടിച്ചെടുത്ത് കീറുകയും പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്ത കോഴിക്കോട്ടെ പോലിസ് നടപടികള്‍ അമിതാധികാര പ്രവണതയാണെന്ന് എസ്.ഐ.ഒ കോഴിക്കോട് ജില്ല സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു
കോഴിക്കോട് നഗരത്തില്‍ തങ്ങളുടെ അനുവാദമില്ലാതെ ഒരു പോസ്റ്റര്‍ പോലും പതിക്കരുതെന്ന നടക്കാവ് സി.ഐ ജിജേഷിന്റെ നേതൃത്വത്തിലുള്ള പോലിസ് തിട്ടൂരം അംഗീകരിക്കാനാവില്ല. കലോത്സവത്തിന്റെ മറവില്‍ ജനാധിപത്യ സമരങ്ങളെ പോലിസ് രാജ് കൊണ്ട് ഇല്ലാതാക്കാനാണ് പോലിസ് sramikkunnqth. നഗരത്തിലെ പ്രമുഖ എയ്ഡഡ് സ്ഥാപനമായ പ്രൊവിഡന്‍സ് സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ഹിജാബ് ധരിക്കുന്നത് വിലക്കിക്കൊണ്ട് സ്‌കൂള്‍ അധികൃതര്‍ സ്വീകരിച്ച നടപടിക്കെതിരേ തുടക്കം മുതലേ എസ്.ഐ.ഒ സമരംഗത്തുണ്ടായിട്ടുണ്ട്. സര്‍ക്കാറിന്റെ ചെലവില്‍ ഇസ്ലാമോഫോബിക് അജണ്ടകള്‍ നടപ്പിലാക്കുന്ന പ്രൊവിഡന്‍സ് സ്‌കൂളിന്റെ എയ്ഡഡ് പദവി എടുത്തുകളയണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് സമര മുഖത്ത് തുടരുന്ന എസ്.ഐ.ഒ വിന്റെ
സംസ്ഥാന, ജില്ലാ നേതാക്കള്‍ അടക്കമുള്ള പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തിരുന്നു.
ജനാധിപത്യ പ്രതിഷേധങ്ങളെയും പൗര സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന പോലിസ് ഭീഷണികളെയും കയ്യേറ്റങ്ങളെയും അംഗീകരിക്കാനാവില്ലെന്നും അവയെ തെരുവില്‍ ചെറുത്ത് തോല്‍പിക്കുമെന്നും എസ്.ഐ.ഒ ജില്ല സെക്രട്ടറിയേറ്റ് കൂട്ടിച്ചേര്‍ത്തു. ജില്ല പ്രസിഡന്റ് നവാഫ് പാറക്കടവ് അധ്യക്ഷത വഹിച്ചു.