ഇറച്ചിയും മീനും വിളമ്പില്ല എന്ന നിര്‍ബന്ധം സര്‍ക്കാരിനില്ല; അടുത്തവര്‍ഷം കലോത്സവത്തിന് മാംസാഹാരം: വി. ശിവന്‍കുട്ടി

ഇറച്ചിയും മീനും വിളമ്പില്ല എന്ന നിര്‍ബന്ധം സര്‍ക്കാരിനില്ല; അടുത്തവര്‍ഷം കലോത്സവത്തിന് മാംസാഹാരം: വി. ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇറച്ചിയും മീനും വിതരണം ചെയ്യില്ല എന്ന നിര്‍ബന്ധം സര്‍ക്കാരിനില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. കലോത്സവത്തിന് അടുത്തവര്‍ഷം മാംസാഹാരം നല്‍കുമെന്നും എന്നാല്‍, നോണ്‍വെജ് കൊടുത്താല്‍ കുട്ടികള്‍ക്ക് ശാരീരികപ്രശ്‌നങ്ങള്‍ ഉണ്ടായാലോ എന്ന ആശങ്കയുണ്ടെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് എത്തിയ കുട്ടികള്‍ക്ക് ബിരിയാണി കൊടുക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. ഞാന്‍ അത് ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു. 60 വര്‍ഷം ഇല്ലാത്ത ബ്രാഹ്‌മണ മേധാവിത്വം ഇപ്പൊ ആണോ കാണുന്നതെന്നും വിവാദത്തോട് പ്രതികരിച്ച് മന്ത്രി ചോദിച്ചു. ഒരു വിവാദവും ഇല്ലാത്തപ്പൊ എന്തെങ്കിലും ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. പറയുന്നതെല്ലാം ശുദ്ധ അബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *