ഹെല്‍പ് ഡെസ്‌കുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

ഹെല്‍പ് ഡെസ്‌കുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

കോഴിക്കോട്: കലോത്സവത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായ ഹസ്തവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. മറ്റ് ജില്ലകളില്‍ നിന്ന് കലോത്സവത്തിന് എത്തുന്നവര്‍ക്ക് വിവിധ വേദികളെ കുറിച്ചും വാഹന സൗകര്യങ്ങളെക്കുറിച്ചും താമസ സ്ഥലത്തേക്ക് എത്താനുള്ള നിര്‍ദേശങ്ങളും മറ്റ് വിവരങ്ങളും നല്‍കി കലോത്സവ നഗരിയില്‍ ശ്രദ്ധേയമാവുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹെല്‍പ് ഡെസ്‌ക്. ജില്ലയിലെ വിദ്യാഭ്യാസ ഉപഡയരക്ടറുടെ ഓഫീസിന്റെ നേതൃത്വത്തിലാണ് ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തനം. കലോത്സവം നടക്കുന്ന 24 വേദികളിലും ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്. വകുപ്പിന് കീഴിലുള്ള ജില്ലയിലെ ഉദ്യോഗസ്ഥരാണ് ഹെല്‍പ് ഡെസ്‌കില്‍ സേവനം അനുഷ്ഠിക്കുന്നത്. കലോത്സവം തുടങ്ങിയ ദിവസം മുതല്‍ നിരവധി ആളുകള്‍ ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെടുന്നുണ്ടെന്ന് ഇവര്‍ പറയുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *