തിരൂര്‍: 1980 മുതല്‍ സൗദി അറേബ്യയിലെ ഹഫറല്‍ ബാത്തിനില്‍ ജോലി ചെയ്ത് പ്രവാസ ജീവിതം തുടങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തിയ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ളവരുടെ കൂട്ടായ്മ പ്രവാസി സംഗമം സംഘടിപ്പിച്ചു. തിരൂര്‍ – വെള്ളച്ചാലിലെ എം.കെ.എം ഓഡിറ്റോറിയത്തില്‍ മുന്നൂറോളം ആളുകള്‍ ഒത്തുകൂടിയ സംഗമം അലി ഹാജി കുന്നംകുളം ഉദ്ഘാടനം ചെയ്തു. ഹഫര്‍ പ്രവാസിയും പൊന്‍മുണ്ടം മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന സുബൈര്‍ ഇളയോടത്ത് അധ്യക്ഷത വഹിച്ചു. പ്രവാസികള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന വിവിധ പദ്ധതികളെ കുറിച്ച് പ്രവാസി സാമൂഹ്യ പ്രവര്‍ത്തകന്‍ ഗുലാം ഹുസൈന്‍ കൊളക്കാടന്‍ വിശദീകരിക്കുകയും സദസ്സില്‍ നിന്നുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. പ്രവാസ ജീവിതത്തിലെ വിവിധ അനുഭവങ്ങള്‍ നിരവധി പേര്‍ പങ്കുവെച്ചു.
ഗാനമേളയോടും യാക്കാ സ്‌പോര്‍ട്‌സ് സിറ്റിയിലെ കായിക മത്സരങ്ങള്‍ക്കും ശേഷമാണ് സംഗമം അവസാനിച്ചത്. മന്‍സൂര്‍ വണ്ടൂര്‍ , അഷ്‌റഫ് വൈലത്തൂര്‍ , സൈദ് എം.പൊയില്‍ , ഇബ്രാഹിം വെള്ളച്ചാല്‍ , നൗഷാദ് തിരൂര്‍ , സുബൈര്‍ ഇളയോടത്ത് , കരീം കണ്ണൂര്‍ , ഉമര്‍ കണ്ണൂര്‍ , മുസ്തഫ കൊടുവള്ളി , കരീം നിലമ്പൂര്‍ , മെഹബൂബ് ഫെറോക്ക് , അഷ്‌റഫ് പുളിങ്ങം എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി. നൗഷാദ് തിരൂര്‍ സ്വാഗതം പറഞ്ഞു.