കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്സുമാര്‍ പണിമുടക്കിലേക്ക്. ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടാണ് നഴ്സുമാര്‍ പണിമുടക്കിനൊരുങ്ങുന്നത്.
നാളെ തൃശൂര്‍ ജില്ലയില്‍ സൂചനാ പണിമുടക്ക് നടത്തും. ഒ.പി ബഹിഷ്കരിക്കുന്ന നഴ്സുമാര്‍ അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് 13 ജില്ലകളിലെ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ക്ക് യുണൈറ്റഡ് നഴ്സസ് അസോസിയേഷന് പണിമുടക്ക് നോട്ടീസ് നല്കി.
പ്രതിദിന വേതനം 1500 രൂപയാക്കുക, ലേബര്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഇവ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നഴ്സുമാര്‍ നീങ്ങും. എറണാകുളം ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്ക്.