ന്യൂമാഹി: പുന്നോല്‍ കുറിച്ചിയില്‍ പ്രദേശത്തെ പുരാതനമായ പത്തലായി തറവാട്ടിലെ കുടുംബാഗങ്ങളുടെ സംഗമം നടത്തി. മാതൃക-റെയില്‍ റോഡിലെ പത്തലായി തറവാട്ടില്‍ ഒത്തുകൂടിയ സംഗമത്തില്‍ കുട്ടികളടക്കം അഞ്ച് തലമുറയില്‍പ്പെട്ട 150-ഓളം അംഗങ്ങള്‍ പങ്കെടുത്തു. മുതിര്‍ന്ന അംഗം പത്തലായി ലീല നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. നിര്യാതരായ പത്തലായി ചീരു, കേളു, കണാരി, പാറു, മന്ദി, ദാമു, അച്ചൂട്ടി, കുമാരന്‍ എന്നിവരെ അനുസ്മരിച്ചു. ലീല, പത്തലായി ബാലചന്ദ്രന്‍, രോഹിണി, മാധവന്‍, ശാന്ത, വിജയരാഘവന്‍ (ബാബു), ഭാര്‍ഗവന്‍, നിര്‍മ്മല, ജലജ, നളിനി തുടങ്ങിയ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. തറവാടിന്റെ ചരിത്രം പുതുതലമുറക്ക് പകര്‍ന്നു. ഓര്‍മ്മകള്‍ പങ്ക് വയ്ക്കല്‍, കുട്ടികളുടേയും സ്ത്രീകളുടേയും വിവിധ കലാ-വിനോദ പരിപാടികളും ഉണ്ടായി. പത്തലായി സദാനന്ദന്‍, അജയന്‍, ജയരാജന്‍, ഷണ്‍മുഖന്‍, പദ്മനാഭന്‍, അംബിക, വസന്തകുമാരി, രതി, ഭാനുമതി എന്നിവര്‍ പ്രസംഗിച്ചു. മനോഹരന്‍, ശശീന്ദ്രന്‍, പ്രേമന്‍, സുലീന, സജീന, ലസിന, അജിത്ത്, ഷാജ് ബാലചന്ദ്രന്‍, വിനീഷ്, ഷിഞ്ചിത്ത്, രേഖ, രാഖി എന്നിവര്‍ നേതൃത്വം നല്‍കി.