ന്യൂമാഹി: കുറുങ്ങോട്ട് നാടിന്റെ ചരിത്രകാരന്‍ ശതാഭിഷക്തനായ പുന്നോല്‍ കുറിച്ചിയിലെ കെ.പി. അബ്ദുള്‍ മജീദിനെ കുറിച്ചിയിലെ യങ്ങ് പയനീയേര്‍സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ആദരിച്ചു. ഇംഗ്ലീഷ്, ഫ്രഞ്ച് അധിനിവേശ കേന്ദ്രങ്ങള്‍ക്കിടയിലെ കുറുങ്ങോട്ട് (കുറിച്ചിയില്‍) ആസ്ഥാനമായി ഭരണം നടത്തിയ നായന്മാരുടെ ചരിത്രം കൂടിയാണ് കെ.പി അബ്ദുള്‍ മജീദ് രചിച്ച ഗ്രന്ഥം. കെ.പി. അബ്ദുള്‍ മജീദിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരനും പ്രഭാഷകനുമായ വി.മനോജ് ഉപഹാരം നല്‍കി ആദരിച്ചു. ക്ലബ്ബ് സെക്രട്ടറി കെ.പി പ്രഭാകാരന്‍, കെ. ഉദയഭാനു, എ.പി. ദിനേശന്‍, എ.മോഹന്‍ലാല്‍ എന്നിവര്‍ സംബന്ധിച്ചു.