കായികമേളയ്ക്ക് മധുരവുമായി ഗവണ്‍മെന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍

കായികമേളയ്ക്ക് മധുരവുമായി ഗവണ്‍മെന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍

മാഹി: പന്തക്കല്‍ ഐ.കെ കുമാരന്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന സോണല്‍ സ്‌കൂള്‍ കായികമേളയ്ക്ക് കുട്ടികള്‍ക്ക് മധുരവുമായി ഗവണ്‍മെന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍. മൂന്ന് ദിവസമായി നടക്കുന്ന മേളയ്ക്ക് പായസം നല്‍കാനുള്ള സാധനങ്ങള്‍ ഗവണ്‍മെന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് പി.പി അനീഷ്, ഐ.കെ കുമാരന്‍, എന്നിവര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വി.വി ചാന്ദിനിക്ക് നല്‍കി. ജയിംസ് സി.ജോസഫ്, ടി.വി സജിത, ടി.എം സജീവന്‍, സി.എം നിഷ, കെ.ഷീന, വി.കെ ഉമ, എം.എം വിനീത എന്നിവര്‍ നേതൃത്വം നല്‍കി. കായിക താരങ്ങളും സംഘാടകരുമായി രണ്ടായിരത്തോളം പേരാണ് കായിക മേളയില്‍ പങ്കെടുക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *