ന്യൂമാഹി: പൂന്നോല്‍ സര്‍വീസ് സഹകരണ ബാങ്കിന് കേരള സര്‍ക്കാരിന്റെ ‘ എ’ ക്ലാസ് അംഗങ്ങള്‍ക്കുള്ള അംഗത്വ സമാശ്വാസ ഫണ്ട് നിധിയില്‍ നിന്ന് അനുവദിച്ച ഫണ്ടിന്റെ വിതരണം ന്യൂമാഹി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് അര്‍ജ്ജുന്‍ പവിത്രന്‍ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എം രഘുരാമന്‍ അധ്യക്ഷത വഹിച്ചു. തലശ്ശേരി നഗരസഭ മുന്‍ ചെയര്‍മാന്‍ സി.കെ രമേശന്‍ സന്നിഹിതനായിരുന്നു. ബാങ്കിലെ മെമ്പര്‍മാര്‍ക്കുള്ള അപകട മരണ ഇന്‍ഷുറന്‍സ് തുകയുടെ വിതരണം പുന്നോലിലെ ഹരിദാസിന്റെ ഭാര്യ എ.കെ മിനിക്കും കുടുംബത്തിനും നല്‍കി. എ.ശശി, സി.കെ പ്രകാശന്‍ , കെ.ജി അജന്‍ (സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ നാഷണല്‍ ഇന്‍ുഷറന്‍സ് കമ്പനി) , ടി.ടി.കെ.സുനീഷ് , ടി. ഹരീന്ദ്രന്‍, ഡയരക്ടര്‍മാരായ കെ. രത്‌നകുമാര്‍, തയ്യില്‍ രാഘവന്‍ സംസാരിച്ചു. സെക്രട്ടറി കെ.വി.സന്തോഷ് കുമാര്‍ സ്വാഗതവും,അസി. സെക്രട്ടറി പി.അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.