സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് വി.ഡി സതീശന്‍

സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് വി.ഡി സതീശന്‍

കൊച്ചി: ഭരണഘടനയെ അവഹേളിച്ചതിനെ തുടര്‍ന്ന് രാജിവച്ച സജി ചെറിയാന്റെ സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന് വി.ഡി സതീശന്‍. സജി ചെറിയാന്‍ രാജിവെച്ച സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. വീണ്ടും മന്ത്രിയാവുന്നതില്‍ ധാര്‍മികമായ പ്രശ്‌നമുണ്ട്. ഇതിന്റെ യുക്തി എന്താണ്. സജി ചെറിയാന്‍ വീണ്ടും മന്ത്രിയാകാന്‍ എന്ത് മാറ്റമുണ്ടായെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടിയും വ്യക്തമാക്കണമെന്ന് വി.ഡി സതീശന്‍ പറഞ്ഞു. ചടങ്ങില്‍ യു.ഡി.എഫ് നേതാക്കള്‍ പങ്കെടുക്കില്ല ചടങ്ങ് ബഹിഷ്‌കരിക്കുമെന്നും പ്രതിപക്ഷം സംഭവത്തില്‍ പ്രതിഷേധിക്കുമെന്നും പ്രതിഷേധ രീതി പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ ഒത്തുതീര്‍പ്പാവുന്നത് ആദ്യമല്ല. ഇതൊക്കെ പല തവണ കണ്ടതാണ്. മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ഇടയില്‍ ഇടനിലക്കാരുണ്ട്. പലപ്പോഴും ബി.ജെ.പി നേതാക്കള്‍ തന്നെ ഇടനിലക്കാരാവാറുണ്ടെന്നും സതീശന്‍ പറഞ്ഞു. സജി ചെറിയാന്‍ രണ്ടാം പിണറായി സര്‍ക്കാരില്‍ നാളെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരുന്നു. തന്റെ ആശങ്ക ഗവര്‍ണര്‍ മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് അറിയിച്ചിട്ടുണ്ട്. ആര് മന്ത്രിയാകണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ്. ഇതൊരു അസാധാരണ സാഹചര്യമാണെന്നും തന്റെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *