കോഴിക്കോട്: രണ്ടാഴ്ച്ചക്കാലം നീണ്ടു നിന്ന വേങ്ങേരി അഗ്രി ഫെസ്റ്റ് സമാപിച്ചു. വേങ്ങേരി നഗര കര്‍ഷിക മൊത്ത വിപണന കേന്ദ്രത്തില്‍ നടന്ന സമാപന ചടങ്ങ് ജില്ലാ കലക്ടര്‍ ഡോ. എന്‍.തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്തു. വേങ്ങേരി മാര്‍ക്കറ്റ് ട്രേഡേഴ്‌സുമായി സഹകരിച്ച് അടുത്തവര്‍ഷവും മേള സജീവമാക്കുമെന്ന് കലക്ടര്‍ പറഞ്ഞു. മാര്‍ക്കറ്റ് സെക്രട്ടറി പി.ആര്‍ രമാദേവി അധ്യക്ഷത വഹിച്ചു. കൃഷിവകുപ്പ് പ്രിന്‍സിപ്പാള്‍ ഓഫീസര്‍ ഇ.എസ് മിനി, അസിസ്റ്റന്റ് സെക്രട്ടറി അജയ് അലക്‌സ്, ഫെസ്റ്റ് ചെയര്‍മാന്‍ കെ. ജയന്‍, ജനറല്‍ കണ്‍വീനര്‍ നാരായണന്‍ കല്പകശേരി, അബ്ദുല്‍ ഗഫൂര്‍ വാളിയില്‍, കെ. സി. ഉദയന്‍ എന്നിവര്‍ പ്രസംഗിച്ചു. ഉദയന്‍ ആയോളി, സന്തോഷ് വേങ്ങേരി, ഗോപി തടമ്പാട്ടുതാഴം എന്നിവരെ കലക്ടര്‍ ആദരിച്ചു. കൊവിഡിന് ശേഷം ആദ്യമായി പുനരാരംഭിച്ച വേങ്ങേരി അഗ്രി ഫെസ്റ്റിലേക്ക് ഒരു ലക്ഷത്തിലേറെ ആളുകളായിരുന്നു ഇത്തവണ സന്ദര്‍ശകരായി എത്തിയത്. ഫ്ളവര്‍ ഷോ, അമ്യുസ്മെന്റ് പാര്‍ക്ക് പുരാവസ്തു സ്റ്റാള്‍, ഫുഡ് കോര്‍ട്ട്, കുതിര സവാരി, കൃഷിത്തോട്ടം, വിവിധ ഉല്‍പന്നങ്ങളുടെ വിപണന, പ്രദര്‍ശന സ്റ്റാള്‍ തുടങ്ങിയവയായിരുന്നു ഇത്തവണത്തെ വേങ്ങേരി ഫെസ്റ്റിന്റെ പ്രത്യേകത. ദിവസേന കലാപരിപാടികളും അരങ്ങേറിയിരുന്നു.