മാഹി: മയ്യഴിയിലെ പുരാതന തറവാടായ വട്ടക്കാരി കുടുംബ സംഗമം ഏഴിന് മാഹി കക്കാട്ട് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10 മണിക്ക് രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്യും. മുന്‍ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് അതിഥിയായി സംബന്ധിക്കും. വിവിധ ജില്ലകളില്‍ നിന്നായി മുന്നൂറിലേറെപ്പേര്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ അബ്ദുള്‍ മജീദ് വട്ടക്കാരി, സിദ്ദീഖ് ഷാലിമാര്‍, മനാഫ് മയലക്കര, താലിബ് വട്ടക്കാരി, രേഷ്മ വട്ടക്കാരി, ഷര്‍മ്മിന വട്ടക്കാരി, സഫ്വാന് വട്ടക്കാരി സംബന്ധിച്ചു.