ത്രിദിന പരിശീലനം

ത്രിദിന പരിശീലനം

കോഴിക്കോട്: വേങ്ങേരി കാര്‍ഷിക മൊത്ത വ്യാപാര കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന കര്‍ഷക പരിശീലന കേന്ദ്രം 2023 ജനുവരിയില്‍ കൃഷിയില്‍ മണ്ണ് ജല സംരക്ഷണ മാര്‍ഗ്ഗങ്ങള്‍, നഗര കൃഷി (അര്‍ബന്‍ അഗ്രിക്കള്‍ച്ചര്‍), അഗ്രികള്‍ചര്‍ മാര്‍ക്കറ്റിങ് എന്നീ വിഷയങ്ങളില്‍ കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ നിന്നുള്ള കര്‍ഷകര്‍ക്ക് ത്രിദിന പരിശീലനം നടത്തുന്നു. മേല്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നതിനായി താല്‍പര്യമുള്ള കര്‍ഷകര്‍ 0495-2373582 എന്ന ഫോണ്‍ നമ്പറില്‍ ജനുവരി ഏഴിന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇതിനു മുന്‍പ് ഈ കേന്ദ്രത്തില്‍ നിന്നും പരിശീലനം ലഭിച്ചവര്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതല്ല. രാവിലെ 10 മുതല്‍ 5 വരെ മൂന്ന് ദിവസം തുടര്‍ച്ചയായി ക്ലാസ് ഉണ്ടായിരിക്കുന്നതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. എന്ന് വേങ്ങേരി കാര്‍ഷിക പരിശീലന കേന്ദ്രം കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *