കോല്‍ക്കളി വേദിയില്‍ മാറ്റിനെ ചൊല്ലി തര്‍ക്കം

കോല്‍ക്കളി വേദിയില്‍ മാറ്റിനെ ചൊല്ലി തര്‍ക്കം

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ മത്സരാര്‍ത്ഥികളും സംഘാടകരും തമ്മില്‍ തര്‍ക്കം. കോല്‍ക്കളി വേദിയിലാണ് തര്‍ക്കം. കോല്‍ക്കളി വേദിയില്‍ വിരിച്ച മാറ്റ് നീക്കം ചെയ്യണമെന്ന് മത്സരാര്‍ത്ഥികള്‍ ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിന് വഴിവച്ചത്.
മത്സരം നടക്കുമ്പോള്‍ തടസമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മത്സരാര്‍ത്ഥികള്‍ മാറ്റ് നീക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സ്റ്റിക്കര്‍ ഉപയോഗിച്ച് മാറ്റ് ഒട്ടിച്ച് ബലപ്പെടുത്തിയ ശേഷമാണ് മത്സരം ആരംഭിച്ചത്. ഗുജറാത്തി സ്‌കൂളിലെ ബേപ്പൂര്‍ വേദിയിലാണ് സംഭവം. ഇതോടെ 11ന് ആരംഭിക്കേണ്ട മത്സരം 12നാണ് ആരംഭിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *