കോഴിക്കോട്: ഇന്നോവയുടെ പുതിയ വകഭേദം ഹൈക്രോസിന്റെ വില പ്രഖ്യാപിച്ച് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍. നവംബറില്‍ പുറത്തിറങ്ങിയ ഹൈക്രോസിന് 18,30,000 മുതല്‍ 28,97,000 വരെയാണ് ഷോറും വില. പുതിയ സെഗ്മെന്റിലെ ഗ്ലാമറസ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനമായ ഇന്നോവ ഹൈക്രോസ് ഏറ്റവും മികച്ച ഇന്ധനക്ഷമത, കരുത്തുറ്റ സെല്‍ഫ് ചാര്‍ജിംഗ് ഹൈബ്രിഡ് ഇലക്ട്രിക് ടെക്‌നോളജി എന്നിവ പ്രധാനം ചെയ്യുന്നു. ടി.എന്‍.ജി.എ (TNGA) 2.0 ലിറ്റര്‍ 4-സിലിണ്ടര്‍ എഞ്ചിനും 137 kW (183.7 HP) പരമാവധി പവര്‍ ഔട്ട്പുട്ട് നല്‍കുന്ന ഇ-ഡ്രൈവ് സീക്വന്‍ഷ്യല്‍ ഷിഫ്റ്റോടുകൂടിയ മോണോകോക്ക് ഫ്രെയിമും അഞ്ചാം തലമുറ സെല്‍ഫ് ചാര്‍ജിങ് ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റമാണ് പുതിയ ഇന്നോവ ഹൈക്രോസ്സില്‍ ഉപയോഗിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ തിരഞ്ഞെടുക്കപ്പെട്ട ഗ്രേഡുകളില്‍ യറക്ട് ഷിഫ്റ്റ് CVTയുമായി ഘടിപ്പിച്ച് 129 kW (171.6 HP) ഔട്ട്പുട്ടോടുകൂടി 16.13 kmpl ഇന്ധനക്ഷമത നല്‍കുകയും ചെയ്യുന്നു. മൂന്നു വര്‍ഷം അഥവാ 100,000 കിലോമീറ്റര്‍ വാറന്റിയും 5 വര്‍ഷം അഥവാ 220,000 കിലോമീറ്റര്‍ അധിക വാറന്റിയും ഹൈബ്രിഡ് ബാറ്ററിക്കുള്ള എട്ട് വര്‍ഷം അഥവാ 160,000 കിലോമീറ്റര്‍ വാറന്റിയും പുതിയ ഇന്നോവ ഹൈക്രോസ് നല്‍കുന്നു.
സൂപ്പര്‍ വൈറ്റ്, പ്ലാറ്റിനം വൈറ്റ് പേള്‍, സില്‍വര്‍ മെറ്റാലിക്, ആറ്റിറ്റിയൂഡ് ബ്ലാക്ക് മൈക്ക, സ്പാര്‍ക്ക്ലിംഗ് ബ്ലാക്ക് പേള്‍ ക്രിസ്റ്റല്‍ ഷൈന്‍, അവന്റ് ഗ്രേഡ് ബ്രോണ്‍സ് മെറ്റാലിക്, ബ്ലാക്ക്ഷിഷ് അഗേഹ ഗ്ലാസ് ഫ്‌ളേക്ക് എന്നീ നിറങ്ങളില്‍ പുതിയ ഇന്നോവ ഹൈക്രോസ് ലഭ്യമാണ്. ഇന്റീരിയറുകളിലെ കറുപ്പും ചെസ്റ്റ്നട്ട് & ബ്ലാക്ക്, ഡാര്‍ക്ക് ചെസ്റ്റ്നട്ട് നിറങ്ങള്‍ ഇടകലര്‍ന്ന കോമ്പിനേഷന്‍ ഹൈക്രോസിന് പ്രീമിയം ലുക്കും നല്‍കുന്നു.