സൗജന്യമായി ആര്‍ച്ചറി പരിശീലകനാകുവാന്‍ പഠിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു

സൗജന്യമായി ആര്‍ച്ചറി പരിശീലകനാകുവാന്‍ പഠിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു

ഫിസിക്കലി ചലഞ്ച്ഡ് ഓള്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ കേരളയും ഫ്യൂച്ചര്‍ ഒളിംപ്യന്‍സ് പ്രൊഫഷണല്‍ ട്രെയ്‌നിങ് അക്കാദമിയും സംയുക്തമായി തൃശ്ശൂര്‍, കണ്ണൂര്‍, കോട്ടയം എന്നീ സ്ഥലങ്ങള്‍ ആസ്ഥാനമായി ജനുവരി 14ന് ആരംഭിക്കുന്ന ആര്‍ച്ചറി കോച്ച് ആകുവാന്‍ പഠിക്കുന്നതിനുള്ള കോഴ്‌സിലേക്ക് സംസ്ഥാന തലത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചു. സ്‌കൂള്‍-കോളജ് അക്കാഡമി എന്നിവിടങ്ങളിലും ശാരീരികവൈകല്യമുള്ളവരെയും സാധാരണ ആളുകളെയുംആര്‍ച്ചറി പഠിപ്പിക്കുന്നതിനും ആര്‍ച്ചറി സ്‌പോര്‍ട്‌സ് കേരളം മുഴുവന്‍ വ്യാപിപ്പിക്കുന്നതിനുമായി സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ പ്രാവീണ്യമുള്ളവരും അല്ലാത്തവരുമായ 18 മുതല്‍ 40 വയസ്സുവരെ പ്രായമുള്ള വ്യക്തികളില്‍നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. എട്ട് ആഴ്ച ദൈര്‍ഘ്യമുള്ള പഠനം തികച്ചും സൗജന്യം ആയിരിക്കും. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 15000 മുതല്‍ 25000 രൂപ വരെ ശമ്പളത്തില്‍ ജോലി ലഭിക്കുന്നതാണ്.ന അപേക്ഷകള്‍ ജനുവരി ഏഴ് ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് അസോസിയേഷന്‍ ഈ മെയിലില്‍ ലഭിച്ചിരിക്കണം. അപേക്ഷാഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും https://pcasak.weebly.com എന്ന അസോസിയേഷന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ, സംസ്ഥാന പ്രസിഡന്റിനെയോ ഉടന്‍ വിളിക്കുക.

Share

Leave a Reply

Your email address will not be published. Required fields are marked *