സ്വാതന്ത്ര്യ സമരസേനാനി പി.വാസുവിന്റെ 100ാം ജന്മദിനാഘോഷം എട്ടിന്

സ്വാതന്ത്ര്യ സമരസേനാനി പി.വാസുവിന്റെ 100ാം ജന്മദിനാഘോഷം എട്ടിന്

കോഴിക്കോട്: സ്വാതന്ത്ര്യ സമരസേനാനി പി. വാസുവിന്റെ 100ാം ജന്മദിനാഘോഷം എട്ടിന് ഞായര്‍ രാവിലെ 10 മുതല്‍ ഗാന്ധിഗൃഹത്തില്‍ നടക്കും. ‘സ്വാതന്ത്ര്യാനന്തര ഭാരതം സങ്കല്‍പവും യാഥാര്‍ഥ്യവും’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മേയര്‍ ബീന ഫിലിപ് ഉദ്ഘാടനം ചെയ്യും. ഡോ.എം.പി മത്തായി വിഷയം അവതരിപ്പിക്കും. പ്രൊഫ. ഹമീദ് ചേന്ദമംഗലൂര്‍, ഡോ.ആര്‍സു, ഉമ്മര്‍ പാണ്ടികശാല, വിജയരാഘവന്‍ ചേലിയ എന്നിവര്‍ സംസാരിക്കും. ആഘോഷ കമ്മിറ്റി വൈസ് ചെയര്‍മാന്‍ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മോഡറേറ്ററാകും. ആഘോഷ കമ്മിറ്റി കണ്‍വീനര്‍ ഇ.കെ ശ്രീനിവാസന്‍ സ്വാഗതവും കണ്‍വീനര്‍ പി.ശിവാനന്ദന്‍ നന്ദിയും പറയും. വൈകീട്ട് മൂന്ന് മണിക്ക് നടക്കുന്ന ആദര സമ്മേളനം എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. മാതൃഭൂമി മാനേജിങ് ഡയരക്ടര്‍ എം.വി ശ്രേയാംസ്‌കുമാര്‍ ഉപഹാര സമര്‍പ്പണവും മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി ചന്ദ്രന്‍ പൊന്നാടയണിയിക്കലും തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ പ്രശസ്തി പത്ര സമര്‍പ്പണവും നടത്തും. ഗാന്ധി പീസ് ഫൗണ്ടേഷന്‍ സെക്രട്ടറി യു.രാമചന്ദ്രന്‍ പ്രശസ്തിപത്ര പാരായണം നിര്‍വഹിക്കും. വി.കെ.സി മമ്മദ്‌കോയ, എം.സി മായിന്‍ഹാജി, ഗ്രോവാസു, പ്രൊഫ.ടി. ശോഭീന്ദ്രന്‍, പി. രമേഷ് ബാബു എന്നിവര്‍ ആശംസകള്‍ നേരും. പി.വാസു മറുമൊഴി രേഖപ്പെടുത്തും. ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ടി.ബാലകൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ ആര്‍.ജയന്ത്കുമാര്‍ നന്ദിയും പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *