സ്‌കൂള്‍ കലോത്സവം: സ്വര്‍ണക്കപ്പ് കോഴിക്കോട്ടെത്തി; കലാമാമാങ്കത്തിന് മണിക്കൂറുകള്‍ മാത്രം

സ്‌കൂള്‍ കലോത്സവം: സ്വര്‍ണക്കപ്പ് കോഴിക്കോട്ടെത്തി; കലാമാമാങ്കത്തിന് മണിക്കൂറുകള്‍ മാത്രം

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സമ്മാനിക്കാനുള്ള കോഴിക്കോട്ടെത്തി. ഉച്ചയ്ക്ക് ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ മന്ത്രിമാരായ വി. ശിവന്‍കുട്ടിയും മുഹമ്മദ് റിയാസും ചേര്‍ന്നാണ് കപ്പ് ഏറ്റുവാങ്ങിയത്. കലോത്സവത്തില്‍ പങ്കെടുക്കുന്ന ജില്ലാ ടീമുകളില്‍ ആദ്യം സംഘം ഉച്ചയോടെ കോഴിക്കോട്ടെത്തും. റോഡ് ഷോ, വിളംബര ജാഥ എന്നിവയും ഇന്ന് നടക്കും.
അതേസമയം സ്‌കൂള്‍ കലോത്സവത്തിനെത്തുന്ന കുട്ടികളെ ലക്ഷ്യംവെച്ചുള്ള ലഹരി മാഫിയകളുടെ പ്രവര്‍ത്തനത്തിന് തടയിടാന്‍ കോഴിക്കോട് സിറ്റി പൊലീസ്. പൂര്‍ണസമയ നിരീക്ഷണം ഉള്‍പ്പെടെ നഗരത്തെ സുരക്ഷിത ഇടമാക്കി മാറ്റാനുള്ള നടപടികള്‍ക്ക് തുടക്കമായി. രണ്ടായിരം പോലിസുകാരെയാണ് പ്രത്യേകമായി നിയോഗിക്കുന്നത്. വേദികള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ ക്യൂ.ആര്‍ കോഡ് സംവിധാനം സൈബര്‍ പോലിസ് വിഭാഗം സജ്ജമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച മുതല്‍ കലോത്സവ വേദികള്‍ക്ക് മുന്നിലെ റോഡുകളില്‍ ഗതാഗത നിയന്ത്രണമുണ്ടാകും. ബീച്ചിലും പ്രധാന ഗ്രൗണ്ടുകളിലും മാത്രമാണ് പാര്‍ക്കിങ് അനുവദിക്കുക. പൊതുവേ ഗതാഗത കുരുക്കില്‍ വലയുന്ന നഗരത്തില്‍ ട്രാഫിക് നിയന്ത്രണം പോലിസിന് വെല്ലുവിളിയാണ്.
15 ഡിവൈ.എസ.്പിമാര്‍, 30 സി.ഐമാര്‍ , സ്റ്റുഡന്റ് പോലിസ് കേഡറ്റുകള്‍. ഇവര്‍ക്ക് പുറമെ ലഹരിവേട്ടയില്‍ പരിശീലനം നേടിയ ഡാന്‍സാഫ് ടീം. സ്‌കൂള്‍ കലോത്സവം സുരക്ഷിതമായി ആസ്വദിക്കാന്‍ നഗര പോലിസിന്റെ കാവല്‍ റെഡിയായി കഴിഞ്ഞു. കുട്ടികള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന ഇടങ്ങള്‍ പൂര്‍ണ്ണമായും സി.സി.ടി.വി നിരക്ഷണത്തിലാക്കാനാണ് പോലിസിന്റെ തീരുമാനം.

 

Share

Leave a Reply

Your email address will not be published. Required fields are marked *