തൃശൂര്‍: ഉള്ളിന്റെ ഉള്ളില്‍ നിന്നാണ് തിരിച്ചറിവ് ലഭ്യമാകുന്നത് അത് നേടിയ മനുഷ്യന്‍ തൂലിക ചലിപ്പിക്കുമ്പോഴാണ് സമൂഹ നന്മയായി മാറുന്നതെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം അഭിപ്രായപ്പെട്ടു. ശങ്കരയ്യ റോഡിലുള്ള ഷര്‍ദ്ദിസായി മന്ദിരത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മോഹന്‍ദാസ് മണ്ണാര്‍ക്കാടിന്റെ ‘കൃഷ്ണപുരത്തെ വിശേഷങ്ങള്‍’ എന്ന പുസ്തക പ്രകാശന ചടങ്ങും സാംസ്‌കാരിക സദസും ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്ഷരദീപം പബ്ലിക്കേഴ്‌സിന്റെ ചീഫ് എഡീറ്റര്‍ ആശ രാജീവ് അധ്യക്ഷത വഹിച്ചു. ആദ്യത്വ സ്വരൂപാനന്ദ സ്വാമി പുസ്തക പ്രകാശനം നിര്‍വഹിച്ചു.യങ്ങ് ഇന്ത്യന്‍ സയന്റിസ്റ്റ് ഡയരക്ടര്‍ പ്രശോഭ് ചന്ദ്രന്‍ പുസ്തകം ഏറ്റുവാങ്ങി. സാഹിത്യകാരി മായ കൃഷ്ണന്‍ പുസ്തകം പരിചയപ്പെടുത്തി. ശ്രീകുമാര്‍ വീക്ഷണം ബോധിയുടെ അവാര്‍ഡുകള്‍ വിതരണം ചെയ്തു. തപസ്യ കലാ സാഹിത്യ വേദിയുടെ ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് മുത്തേടത്ത് മുഖ്യപ്രഭാഷണം നടത്തി. എഴുത്തുകാരായ അഡ്വ. പി.എ.ഷാജിത്, ഡോക്ടര്‍ എം.കെ ഹരിദാസ്, ബ്രഹ്‌മചാരി വിഷ്ണു ചൈതന്യ, ശശികല ഉണ്ണിയാര്‍ച്ച, ശിവശങ്കരന്‍ കരവില്‍, അര്‍ജുന്‍ കൃഷ്ണന്‍, വി.ആര്‍. ജയശ്രീ, എം.പി അച്ചുതന്‍കുട്ടി, കെ. ശങ്കരനാരായണന്‍, നീരജവര്‍മ, മായ വാസുദേവ്, ഉഷാദേവി മഞ്ഞപ്ര, ജയശ്രീ വി.നായര്‍, എന്നിവര്‍ പ്രസംഗിച്ചു.