തിരുവനന്തപുരം: വീണ്ടും മന്ത്രിയാകാന്‍ ഒരുങ്ങുന്ന സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ ഗവര്‍ണറുടെ തീരുമാനം ഇന്ന്. ഭരണഘടനയെ അവഹേളിച്ച കേസ് കോടതി തീര്‍പ്പാക്കുന്നതിന് മുന്‍പ് സജി മന്ത്രി സ്ഥാനത്ത് തിരിച്ചത്തുന്നത് നിയമപരമായി നിലനില്‍ക്കുമോ എന്ന് ഗവര്‍ണര്‍ നിയമോപദേശം തേടിയിരുന്നു. മുഖ്യമന്ത്രിയുടെ ശുപാര്‍ശ തള്ളാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നാണ് സ്റ്റാന്റിംഗ് കൗണ്‍സില്‍ അറിയിച്ചത്. ആവശ്യമെങ്കില്‍ സര്‍ക്കാരിനോട് വിശദീകരണം തേടാമെന്നും നിയമോപദേശത്തിലുണ്ട്. അതുകൊണ്ട് തന്നെ രാജ്ഭവന്റെ തുടര്‍നീക്കങ്ങളിലാണ് ആകാംക്ഷ.
വൈകീട്ടോടെ ഗവര്‍ണര്‍ തലസ്ഥാനത്ത് എത്തും. തുടര്‍ന്നായിരിക്കും സത്യപ്രതിജ്ഞയില്‍ അന്തിമ തീരുമാനം സ്വീകരിക്കുക. മുന്‍ നിശ്ചയിച്ചത് അനുസരിച്ച് തന്നെ സത്യപ്രതിജ്ഞയുമായി മുന്നോട്ട് പോകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.