വെടിമരുന്നിന് തീപിടിച്ച് ശബരിമലയില്‍ അപകടം; മൂന്നു പേര്‍ക്ക് പരുക്ക് ഒരാളുടെ നില ഗുരുതരം

വെടിമരുന്നിന് തീപിടിച്ച് ശബരിമലയില്‍ അപകടം; മൂന്നു പേര്‍ക്ക് പരുക്ക് ഒരാളുടെ നില ഗുരുതരം

ശബരിമലയില്‍ മാളികപ്പുറം ക്ഷേത്രത്തിന് സമീപം വെടിമരുന്നിന് തീപിടിച്ച് അപകടം. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. കതിനയില്‍ വെടി നിറക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പരുക്കേറ്റ മൂന്നുപേരെയും സന്നിധാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സന്നിധാനത്തെ ഫയര്‍ഫോഴ്സ് സംഘവും പോലിസും സ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് ദേവസ്വം ബോര്‍ഡ് അന്വേഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മാളികപ്പുറത്തേക്ക് എത്തുന്ന ഭക്തരെ നിയന്ത്രിച്ചിട്ടുണ്ട്. വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയാണ് ഉണ്ടായതെന്ന് ഭക്തര്‍ പറയുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *