വിട പറഞ്ഞത് ക്രൈസ്തവ മൂല്യങ്ങളുടെ ശക്തനായ കാവല്‍ക്കാരന്‍: കെ.എല്‍.സി.എ സംസ്ഥാന സമിതി

വിട പറഞ്ഞത് ക്രൈസ്തവ മൂല്യങ്ങളുടെ ശക്തനായ കാവല്‍ക്കാരന്‍: കെ.എല്‍.സി.എ സംസ്ഥാന സമിതി

കൊച്ചി: ലോക സമൂഹത്തിനുമുന്നില്‍ ക്രൈസ്തവ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന, ശക്തനായ കാവല്‍ക്കാരനായിരുന്നു എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ എന്ന് കെ.എല്‍.സി.എ സംസ്ഥാന സമിതി അനുശോചന കുറിപ്പില്‍ പറഞ്ഞു. കത്തോലിക്കാസഭയുടെ 2000 വര്‍ഷത്തെ ചരിത്രത്തില്‍ സ്വയം സ്ഥാനമൊഴിയുന്ന രണ്ടാമത്തെ പാപ്പയായിരുന്നു ബെനഡിക്ട് പതിനാറാമന്‍. ദൈവശാസ്ത്രത്തിലെ യാഥാസ്ഥിതിക നിലപാടുകളിലൂടെ ശ്രദ്ധേയനായ അദ്ദേഹം കുടുംബ മൂല്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് നിരന്തരം സംസാരിച്ചിരുന്നു. രൂപതകളിലും യൂണിറ്റുകളിലും ഉചിതമായ രീതിയില്‍ അനുശോചനങ്ങള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, ജനറല്‍ സെക്രട്ടറി ഷെറി ജെ.തോമസ് എന്നിവര്‍ ആഹ്വാനം ചെയ്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *