മുസ്തഫ ഹാജിയുടെ പിറന്നാള്‍ നാടിന് ഉത്സവമായി

മുസ്തഫ ഹാജിയുടെ പിറന്നാള്‍ നാടിന് ഉത്സവമായി

മാഹി: പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ കാസിനോ പി.മുസ്തഫ ഹാജിയുടെ 76ാം പിറന്നാള്‍ പതിവ് പോലെ നാടിനാകെ ഉത്സവമായി. തന്റെ വീടിന് ചുറ്റുമുള്ള 1500 കുടുംബങ്ങള്‍ക്കാണ് മുസ്തഫ ഹാജി പിറന്നാള്‍ ദിനത്തില്‍ ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തത്. ഒപ്പം സ്‌നേഹവിരുന്നുമുണ്ടായി.
സ്പീക്കര്‍ അഡ്വ.എ.എന്‍ ഷംസീര്‍, നോവലിസ്റ്റ് എം.മുകുന്ദന്‍, മുന്‍ മന്ത്രി കെ.പി.മോഹനന്‍ എം.എല്‍.എ, രമേശ് പറമ്പത്ത് എം.എല്‍.എ, പോലിസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ട്, പ്രമുഖ സഹകാരി മമ്പറം ദിവാകരന്‍, ബി.ജെ.പി.ജില്ലാ അധ്യക്ഷന്‍ എന്‍.ഹരിദാസ്, മാഹി ഡെന്റല്‍ കോളജ് ചെയര്‍മാന്‍ കെ.പി.രമേഷ് കുമാര്‍, തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പിറന്നാളാശംസകള്‍ നേരാന്‍ എത്തിയിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *