കോഴിക്കോട്: സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പ്ലാസ്റ്റിക് വിപത്തിനെ നിയന്ത്രിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നതിന്റെയും അംഗങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെയും ഭാഗമായി ഓള്‍ കേരള കണ്‍സ്യൂമര്‍ ഗുഡ്‌സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് പുതുവത്സര സമ്മാനമായി നല്‍കുന്ന പ്രകൃതി സൗഹൃദ മള്‍ട്ടി പര്‍പ്പസ് ജൂട്ട് എക്‌സിക്യൂട്ടീവ് ബാഗിന്റെ വിതരണോദ്ഘാടനം അസോസിയേഷന്‍ പ്രസിഡന്റ് ഷെവലിയാര്‍ സി.ഇ. ചാക്കുണ്ണിക്ക് നല്‍കി വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. പ്രമുഖ പ്രകൃതി സൗഹൃദ ഉല്‍പ്പന്ന നിര്‍മാതാക്കളായ സംഗീത ബാഗിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി ആവിഷ്‌കരിക്കുന്നത്. സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ഫോറസ്ട്രി ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം.രാജന്‍, മാതൃഭൂമി സീനിയര്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വി.രവീന്ദ്രനാഥന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ എം.രാധാകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.