കണ്ണൂര്‍: നോട്ട് നിരോധനം ശിരവച്ച സുപ്രീം കോടതി വിധിയില്‍ പ്രതിപക്ഷം മാപ്പ് പറയണമെന്ന ബി.ജെ.പിയുടെ തൊലിക്കട്ടി അപാരമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. സംഭവത്തില്‍ മറിച്ചൊരു വിധി പ്രതീക്ഷിക്കാന്‍ മാത്രം ആരും നിഷ്‌കളങ്കരല്ലെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധനത്തിലൂടെ 15 ലക്ഷം കോടിയുടെ വരുമാനം ഇല്ലാതായി. വന്‍ സാമ്പത്തിക വളര്‍ച്ചയാണ് ഇല്ലാതായത്. 52 ദിവസം സമയം നല്‍കിയെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം അസംബന്ധമാണ്.മോഡിയെ ജനകീയ കോടതിയില്‍ വിചാരണ ചെയ്യണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.