നാദാപുരം: ലൈഫ് പദ്ധതിയില്‍ ഭവനരഹിതരായി ഏറ്റവും ഒടുവില്‍ കണ്ടെത്തിയ ലിസ്റ്റിലെ ആദ്യത്തെ 35 പേര്‍ക്കുള്ള ലൈഫ് പദ്ധതിസഹായം വിതരണം ചെയ്തു. പഞ്ചായത്തിന് അംഗീകാരം ലഭിച്ച പദ്ധതി പ്രകാരം ഒമ്പത് ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മാണത്തിനുള്ള അനുമതിപത്രവും അതി ദരിദ്രരുടെ ലിസ്റ്റില്‍പ്പെട്ട 14ാം വാര്‍ഡിലെ ഷീബ ചേരുള്ളപറമ്പത്തിനുള്ള ധനസഹായത്തിന്റെ ഒന്നാം ഗഡു 40000 രൂപയും പ്രസിഡന്റ് വി. വി മുഹമ്മദലി വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.കെ നാസര്‍ , എം.സി സുബൈര്‍ , ജനീധ ഫിര്‍ദൗസ് , പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ് , മെമ്പര്‍ പി.പി ബാലകൃഷ്ണന് നിര്‍വഹണ ഉദ്യോഗസ്ഥന് ഐ അഭിലാഷ് , വി.ഇ.ഒ പി.പി മുഹമ്മദ് നിദാല്‍ എന്നിവര്‍ സംസാരിച്ചു. സര്‍ക്കാര്‍ അംഗീകരിച്ച ലൈഫ് ലിസ്റ്റില്‍ 221 പേരാണ് നാദാപുരം ഗ്രാമ പഞ്ചായത്തില്‍ ഉള്ളത്.