ഇരിങ്ങല്‍: വടകര ഇരിങ്ങലിലെ സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയില്‍ ജനത്തിരക്കേറി. പുതുവത്സരാഘോഷത്തിനായി ഇരിങ്ങലിലേക്ക് ജനം ഒഴുകുകയാണ്. അവധിക്കാലം അവസാനിക്കാറായതും മേളയിലെ വ്യത്യസ്തതയാര്‍ന്ന പരിപാടികളും ജനത്തിരക്ക് ഏറാന്‍ കാരണമായി. 122 ടെറിട്ടോറിയല്‍ ആര്‍മി മദ്രാസ് റെജിമെന്റിന്റെ മാസ്മരികമായ പ്രകടനം കാണികളില്‍ ആവേശമുണര്‍ത്തി. കഥകളിയും, പാവക്കൂത്തും പഴയ തലമുറയില്‍ ഓര്‍മകളുടെ കടലിരമ്പം തീര്‍ത്തു. ഡിസംബര്‍ 22ന് ആരംഭിച്ച മേള ജനുവരി ഒമ്പതിനാണ് അവസാനിക്കുക.