കോഴിക്കോട്: കാലിക്കറ്റ് എയര്‍പോര്‍ട്ടിനോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണന അവസാനിപ്പിക്കുക, കാലിക്കറ്റ് എയര്‍പോര്‍ട്ട് സംരക്ഷിക്കുക, വലിയ വിമാനങ്ങള്‍ക്കുള്ള സൗകര്യം വിപുലപ്പെടുത്തുക, ഹജ്ജ് എമ്പാര്‍ക്കേഷന്‍ പുനഃസ്ഥാപിക്കുക, പ്രവാസികള്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഏര്‍പ്പെടുത്തുക, ആഭ്യന്തര യാത്ര സംവിധാനം മികവുറ്റതാക്കുക, കൂടുതല്‍ വിമാനങ്ങള്‍ അനുവദിക്കുക, എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട തൊഴിലാളികള്‍ നേരിടുന്ന പ്രയാസങ്ങള്‍ക്ക് അറുതി വരുത്തുക, കയറ്റുമതി-ഇറക്കുമതി സംവിധാനങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കുക, കാലിക്കറ്റ് എയര്‍പോര്‍ട്ട് അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുക, ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്.ഡി.പി.ഐ കോഴിക്കോട് ജില്ലാകമ്മിറ്റി അഞ്ചിന് കിഡ്‌സണ്‍ കോര്‍ണറില്‍ ഏകദിന ഉപവാസം സംഘടിപ്പിക്കുമെന്ന് ഭാരവഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് പി.അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, വൈസ് പ്രസിഡന്റുമാരായ വാഹിദ് ചെറുവറ്റ, കെ.അബ്ദുല്‍ ജലീല്‍ സഖാഫി, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.കെ റഷീദ് ഉമരി, ഓര്‍ഗനൈസിങ് സെക്രട്ടറി നാസര്‍ എ.പി, ജില്ലാ സെക്രട്ടറിമാരായ പി.ടി അഹമ്മദ്, കെ.ഷമീര്‍, റഹ്‌മത്ത് നെല്ലോളി, കെ.പി ഗോപി, ട്രഷറര്‍ ടി.കെ അബ്ദുള്‍ അസീസ് മാസ്റ്റര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.വി.പി ഷാജഹാന്‍, സലീം കാരാടി, അബ്ദുല്‍ ഖയ്യൂം, സി.ടി അശ്‌റഫ്, ജുഗല്‍ പ്രകാശ്, പി.വി ജോര്‍ജ്, എം. അഹമ്മദ് മാസ്റ്റര്‍, കെ.കെ ഫൗസിയ, എം.എ സലീം, അഡ്വ. മുഹമ്മദലി എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ മുസ്തഫ കൊമ്മേരി, കെ.അബ്ദുല്‍ ജലീല്‍ സഖാഫി, പി.ടി അബ്ദുല്‍ ഖയ്യൂം, കെ. കബീര്‍ എന്നിവര്‍ പങ്കെടുത്തു.