അഴിയൂര്‍: ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ അനുഗ്രഹ കുടുംബശ്രീ പുതുവത്സര ദിനത്തില്‍ സ്‌നേഹ സംഗമം സംഘടിപ്പിച്ചു , വാര്‍ഡ് മെമ്പര്‍ ഫിറോസ് കാളാണ്ടിയുടെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് മുഖ്യാതിഥി ആയിരുന്നു. വൈസ് പ്രസിഡന്റ് ശശിധരന്‍ തോട്ടത്തില്‍, അനിഷ ആനന്ദ സദനം , അബ്ദുള്‍ റഹീം കെ.ലീല, റിന രയരോത്ത്, പ്രമോദ് മാട്ടാണ്ടി, സാലിം പുനത്തില്‍ , പി.കെ പ്രീത, കവിത അനില്‍കുമാര്‍, സീനത്ത് ബഷിര്‍, മുന്‍ പ്രസിഡന്റ് വി.പി ജയന്‍, ശ്രീജേഷ് ആനന്ദസദനം , ജാസ്മിന കല്ലേരി, തൊഴിലുറപ്പ് ഓവര്‍സീയര്‍ കെ.രജ്ഞിത്ത്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു ജെയ്‌സണ്‍, വാര്‍ഡ് വികസനസമിതി അംഗം കെ.അനില്‍ കുമാര്‍, റസിഡന്‍സ് അസോസേഷ്യന്‍ അംഗം ശ്രീജു കുനിയില്‍, മയ്യഴി പുഴ സംരക്ഷണ സമിതി ചെയര്‍മാന്‍ വിജയന്‍ കയനാടത്ത് എന്നിവര്‍ ആശംസിച്ചു. മഹിജ തോട്ടത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രേഷ്മ നിയനിവാസ് സ്വഗതവും പ്രേമലത ചെമ്മേരി നന്ദിയും പറഞ്ഞു. സ്‌നേഹ സംഗമത്തില്‍ മുന്‍ പഞ്ചായത്ത് മെമ്പര്‍മാരും നിലവിലുള്ള ഭരണ സമിതി അംഗങ്ങളും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം സ്‌നേഹ സംഗമത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് കല പരിപാടികളും ഉണ്ടായിരുന്നു.