ന്യൂഡല്‍ഹി: 2024ലെ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാജ്യമാകെ സഞ്ചരിക്കുന്ന രാഹുല്‍ ഗാന്ധി അധികാരത്തിനുവേണ്ടിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനമല്ല നടത്തുന്നതെന്നും സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും കമല്‍നാഥ് പറഞ്ഞു.
രാഹുല്‍ ഗാന്ധി നടത്തുന്നത് പോലെയുള്ള ഒരു പദയാത്ര ലോകചരിത്രത്തില്‍ തന്നെയുണ്ടായിട്ടില്ല. ഗാന്ധി കുടുംബത്തെ പോലെ രാജ്യത്തിന് വേണ്ടി ത്യാഗം സഹിച്ച മറ്റൊരു കുടുംബമില്ലെന്നും കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു.
ജ്യോതിരാദിത്യ സിന്ധ്യ തിരിച്ചവരുമോയെന്ന ചോദ്യത്തിന് പാര്‍ട്ടിയെ വഞ്ചിച്ചവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനം നല്‍കില്ലെന്ന് മറുപടിയായി കമല്‍നാഥ് പറഞ്ഞു. മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്നും സംസ്ഥാനത്ത് പഴയ പെന്‍ഷന്‍ പദ്ധതി തിരികെ കൊണ്ടുവരുമെന്നും കമല്‍നാഥ് പറഞ്ഞു.