സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനെത്തുന്ന മത്സരാര്‍ഥികള്‍ക്ക് സൗജന്യ യാത്രാ സൗകര്യമൊരുക്കും: കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക്

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനെത്തുന്ന മത്സരാര്‍ഥികള്‍ക്ക് സൗജന്യ യാത്രാ സൗകര്യമൊരുക്കും: കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക്

കോഴിക്കോട്: 61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാനെയത്തുന്ന മത്സരാര്‍ഥികള്‍ക്ക് സൗജന്യ യാത്രാ സൗകര്യമൊരുക്കുമെന്ന് കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണബാങ്ക് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 10 ഓട്ടോറിക്ഷകളാണ് ബാങ്ക് ഇതിനായി ക്രമീകരിച്ചിരിക്കുന്നത്. പുതുവര്‍ഷത്തോടനുബന്ധിച്ച് ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും അണിനിരന്നുക്കൊണ്ട് ജനങ്ങള്‍ക്ക് പുതുവത്സരാശംസകള്‍ അറിയിച്ചുക്കൊണ്ട് വര്‍ണാഭമായ ഘോഷയാത്രയും നടത്തും. ഇന്ന്(ശനി) വൈകീട്ട് 5.30ന് ബാങ്കിന്റെ ലിങ്ക്‌റോഡ് ശാഖാ പരിസരത്ത് നിന്നാരംഭിക്കുന്ന ഘോഷയാത്ര ബാങ്ക് ചെയര്‍പേഴ്‌സണ്‍ പ്രീമ മനോജ് ഉദ്ഘാടനം ചെയ്യും. ലിങ്ക് റോഡില്‍ നിന്ന് എം.സി.സി ബാങ്ക്, കല്ലായ് റോഡ്, പുഷ്പ ജംഗ്ഷന്‍, മാധവന്‍ നായര്‍ റോഡ് വഴി ചാലപ്പുറത്ത് ബാങ്ക് ഹെഡോഫിസ് അങ്കണത്തില്‍ അവസാനിക്കുന്ന ഘോഷയാത്രയോടനുബന്ധിച്ച് പ്രശസ്ത സിനിമാ സംവിധായകന്‍ വി.എം വിനു പുതുവത്സര സന്ദേശം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ ബാങ്ക് ചെയര്‍പേഴ്‌സണ്‍ പ്രീമ മനോജ്,  ഡയരക്ടര്‍മാരായ  അഡ്വ.ടി.എം വേലായുധന്‍, കെ. അജയകുമാര്‍, അഡ്വ. എ.ശിവദാസ്, പി.എ ജയപ്രകാശ്, എന്‍.പി അബ്ദുള്‍ ഹമീദ്, ബലരാമന്‍.വി, കെ.ടി ബീരാന്‍ കോയ, ഷിംന പി.എസ്, അബ്ദുള്‍ അസീസ്.എ, ജനറല്‍ മാനേജര്‍ സാജു ജയിംസ് എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *