ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തില്‍ നൂറും പാലും മഹാസര്‍പ്പബലിയും നിര്‍വഹിച്ചു

ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തില്‍ നൂറും പാലും മഹാസര്‍പ്പബലിയും നിര്‍വഹിച്ചു

ന്യൂമാഹി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തില്‍ നാഗപ്രതിഷ്ഠാവാര്‍ഷികത്തിന്റെ ഭാഗമായി 12 വര്‍ഷത്തിലൊരിക്കല്‍ നടക്കാറുള്ള വിശേഷാല്‍ നൂറും പാലും മഹാസര്‍പ്പബലിയും പാമ്പുംമേക്കാട്ടില്ലത്തെ കാരണവര്‍ പി.എസ് ശ്രീധരന്‍ നമ്പൂതിരി നിര്‍വഹിച്ചു. രാവിലെ നൂറും പാലും ഉച്ചക്ക് അന്നദാനം വൈകുന്നേരം മഹാസര്‍പ്പബലി നടന്നു. നിരവധി ഭക്തര്‍ പങ്കെടുത്ത ചടങ്ങിന് ക്ഷേത്രം പ്രസിഡന്റ് ടി.പി ബാലന്‍, സെക്രട്ടറി പി.കെ സതീഷ് കുമാര്‍, ഒ.വി ജയന്‍, കണ്ടോത് രാജീവന്‍, സന്തോഷ് തുണ്ടിയില്‍, കെ.പി ശ്രീധരന്‍, പൊത്തങ്ങാട്ട് രാഘവന്‍, മേച്ചോളില്‍ മുകുന്ദന്‍, ഷാജീഷ് സി.ടി.കെ, മേച്ചോളില്‍ ശശി എന്നിവര്‍ നേതൃത്വം നല്‍കി. ക്ഷേത്രത്തിലെ തിറ മഹോത്സവം 2023 ഫെബ്രുവരി ഒമ്പത് മുതല്‍ 14 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *