കോഴിക്കോട്: കഴിഞ്ഞ 45 വര്‍ഷമായി മര്‍കസ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ മാതൃക രാജ്യം ആവശ്യപ്പെടുന്നതെന്ന് എ.ഐ.സി.സി മൈനോറിറ്റി ഡിപ്പാര്‍ട്‌മെന്റ് ചെയര്‍മാന്‍ ഇമ്രാന്‍ പ്രതാപ്ഗഡി എം.പി. കേരള സന്ദര്‍ശനത്തിനിടെ കാരന്തൂര്‍ മര്‍കസിലെത്തി വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഇക്കാലത്ത് വളരെയേറെ പ്രസക്തിയുണ്ട്. ധാര്‍മിക വിദ്യ അഭ്യസിച്ച, രാഷ്ട്രത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും നല്ല കാഴ്ചപ്പാടുള്ള വിദ്യാര്‍ത്ഥികളെയാണ് മര്‍കസ് ഓരോ വര്‍ഷവും രാജ്യത്തിന് നല്‍കുന്നത്. ഈ മാതൃക ഏറെ സന്തോഷിപ്പിക്കുന്നുവെന്നും രാജ്യവ്യാപകമായി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ ചടങ്ങില്‍ പങ്കെടുത്തു. മര്‍കസ് ജോയിന്റ് ഡയറക്ടര്‍ കെ.കെ ശമീം, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ കോര്‍ഡിനേറ്റര്‍ ഉബൈദ് നൂറാനി, അസിസ്റ്റന്റ് ഡയറക്ടര്‍ ശിഹാബ് സഖാഫി സംബന്ധിച്ചു.