നാദാപുരം: 2023 വര്‍ഷത്തെ നാദാപുരം ഗ്രാമപഞ്ചായത്തിന്റെ പൗരാവകാശരേഖ പുതുക്കി പ്രസിദ്ധീകരിച്ചു. കേരള പഞ്ചായത്ത് രാജ് നിയമം 272 എ വകുപ്പ് പ്രകാരം എല്ലാവര്‍ഷവും നിര്‍ണയിക്കപ്പെട്ട രീതിയില്‍ പൗരന്മാര്‍ക്ക് പഞ്ചായത്തില്‍ നിന്ന് നല്‍കുന്ന വിവിധയിനം സേവനങ്ങളും അവയുടെ വ്യവസ്ഥകളും ലഭ്യമാക്കുന്ന സമയപരിധിയും രേഖപെടുത്തിയുട്ടുള്ളതാണ് പൗരാവകാശ രേഖ. പഞ്ചായത്ത് 2023 വര്‍ഷത്തേക്ക് കാലാനുസൃതമാക്കി പുതുക്കിയ പൗരാവകാശരേഖ പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദിന് നല്‍കി പ്രകാശനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മാര്യാട്ട്, സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.കെ നാസര്‍, എം.സി സുബൈര്‍, ജനിത ഫിര്‍ദൗസ് , മെമ്പര്‍ പി.പി ബാലകൃഷ്ണന്‍ , അസിസ്റ്റന്റ് സെക്രട്ടറി ടി. പ്രേമാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.