ഗൃഹോപകരണങ്ങളുടെ സര്‍വീസിങ് വിളിപ്പുറത്തെത്തിച്ച് മൈജിയുടെ പുതിയ വിപ്ലവം

ഗൃഹോപകരണങ്ങളുടെ സര്‍വീസിങ് വിളിപ്പുറത്തെത്തിച്ച് മൈജിയുടെ പുതിയ വിപ്ലവം

കോഴിക്കോട്: മലയാളക്കരയില്‍ ഡിജിറ്റല്‍ വിപ്ലവം തീര്‍ത്ത മൈജി മറ്റൊരു വിപ്ലവത്തിന് കൂടി നാന്ദി കുറിച്ചിരിക്കുകയാണ്. ഗൃഹോപകരണങ്ങളുടെ സര്‍വീസിങും റിപ്പയറിങും എവിടെയും ലഭ്യമാക്കുകയാണ് മൈജി. ഇനി മുതല്‍ ഗൃഹോപകരണങ്ങള്‍ നന്നാക്കാന്‍ ഷോപ്പില്‍ പോകേണ്ടതില്ല, മറിച്ച് ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നിടത്ത് സേവനമെത്തും. 7994 111 666 എന്ന നമ്പറിലേക്ക് വിളിക്കുകയോ വാട്‌സാപ്പ് ചെയ്യുകയോ ചെയ്താല്‍ മൈജിയുടെ സേവന വിഭാഗം സ്ഥലത്തെത്തി റിപ്പയര്‍ ചെയ്തു നല്‍കും.

മൈജിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എ.കെ ഷാജിയും പി.ടി.എ റഹീം എം.എല്‍.എയും ചേര്‍ന്ന് ഈ സേവനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. ഒപ്പം പല പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുത്തു. ‘മൊബൈല്‍ ഫോണിന്റെയും ഡിജിറ്റല്‍ ഗാഡ്ജറ്റുകളുടെയും സര്‍വീസിങും റിപ്പയറിങും ആദ്യമായി വീടുകളിലേക്ക് എത്തിച്ചത് മൈജിയാണ്. ഇപ്പോള്‍ ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, എ.സി, മിക്‌സി തുടങ്ങി മറ്റ് ഗൃഹോപകരണങ്ങളിലേക്കും കിച്ചണ്‍ അപ്ലയന്‍സസിലേക്കും കൂടി ആ സേവനം വിപുലീകരിക്കുകയാണ്. കസ്റ്റമേഴ്‌സിന് നെക്സ്റ്റ് ലെവല്‍ എക്‌സ്പീരിയന്‍സ് ഒരുക്കാന്‍ ഞങ്ങള്‍ എന്നും പ്രതിജ്ഞാബദ്ധരാണ്. ‘ഓള്‍ കേരള ഹോം & കിച്ചന്‍ അപ്ലയന്‍സസ് സര്‍വ്വീസ് ഫെസിലിറ്റി’ അതിലേക്കുള്ള ഒരു പുതിയ ചുവടാണ്’, മൈജിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എ.കെ ഷാജി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *