കോടതി തീരുമാനിക്കും മുന്‍പേ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് തെറ്റ്: കെ. മുരളീധരന്‍

കോടതി തീരുമാനിക്കും മുന്‍പേ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് തെറ്റ്: കെ. മുരളീധരന്‍

തിരുവനന്തപുരം: ഭരണഘടന വിരുദ്ധ പരാമര്‍ശം നടത്തി രാജിവച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് തെറ്റെന്ന് കോണ്‍ഗ്രസ് എം.പി കെ.മുരളീധരന്‍. സംഭവത്തില്‍ കോടതിയുടെ തീരുമാനം വരും മുന്‍പേ സി.പി.എം സജി ചെറിയാന്റെ മന്ത്രിസ്ഥാന വിഷയത്തില്‍ തീരുമാനമെടുത്തത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. സജി ചെറിയാന്‍ ഭരണഘടനയെ വിമര്‍ശിക്കുകയല്ല അവഹേളിക്കുകയാണ് ചെയ്തത്. സജി ചെറിയനെ മന്ത്രിയാക്കിയാല്‍ വീണ്ടും ആരെങ്കിലും കോടതിയില്‍ പോയാല്‍ രാജിവയ് ക്കേണ്ടി വരുമെന്നും മുരളീധരന്‍ പറഞ്ഞു.

വിവാദമായ മല്ലപ്പള്ളി പ്രസംഗത്തിന്റെ പേരിലാണ് സംസ്‌ക്കാരിക വകുപ്പ് മന്ത്രിയായിരുന്ന സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത്. 2022 ജൂലൈ മൂന്നിന് ആയിരുന്നു പത്തനംതിട്ട മല്ലപ്പള്ളിയിലെ സി.പി.എം പരിപാടിയില്‍ വച്ച് ഇന്ത്യന്‍ ഭരണഘടനയെ കുറിച്ച് സജി ചെറിയാന്‍ വിവാദ പരാമര്‍ശം നടത്തിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *