നാദാപുരം: ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷി കുട്ടികളുടെ സർഗാത്മകത വളർത്തുന്നതിന് കലോത്സവം സംഘടിപ്പിച്ചു. പ്രത്യേക കഴിവുകളുള്ള കുട്ടികളുടെ ഡാൻസ്, കഥ പറയൽ, ഒപ്പന സിനിമാറ്റിക് ഡാൻസ്, മോണോ ആക്ട്, പ്രച്ഛന്നവേഷം, സംഘഗാനം, ലളിതഗാനം, മാപ്പിളപ്പാട്ട്, ചിത്രരചന, എന്നീ മത്സരങ്ങൾ ആണ് സംഘടിപ്പിച്ചത്. ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 75000 രൂപ ഭിന്നശേഷി കലോത്സവത്തിനായി പഞ്ചായത്ത് മാറ്റിവെച്ചിട്ടുണ്ട്.
കലോൽസവ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അഖില മര്യാട് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ എം.സി സുബൈർ ,പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, മെമ്പർമാരായ പി.പി ബാലകൃഷ്ണൻ, ദുബീർ മാസ്റ്റർ,നിഷ മനോജ് ,അബ്ബാസ് കണയക്കൽ ,ഐ.സി.ഡി .എസ് സൂപ്പർവൈസർ സി.കെ ഗീത, ബഡ്സ് സ്കൂൾ ടീച്ചർ പി.ടി.കെ ആയിഷ എന്നിവർ സംസാരിച്ചു. എസ്. കെ പൊറ്റക്കാട് അവാർഡ് ജേതാവ് അനൂപ് പാട്യംസ് മുഖ്യാതിഥിയായി പങ്കെടുത്തു. വിജയികൾക്ക് സമ്മാനദാനം നൽകി.