കോഴിക്കോട്: ഐ.എം.എച്ച് സെന്റര്‍ പ്രഥമ വാര്‍ഷിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജി.പി.എസ് നായര്‍ ശ്രവ്യ മാധ്യമ പുരസ്‌കാരം ഡി.പ്രദീപ്കുമാറിനും (ആകാശവാണി മഞ്ചേരി നലയം മുന്‍ പ്രോഗ്രാം മേധാവി) , ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ജേര്‍ണലിസം പുരസ്‌കാരം ശംസുദ്ദീന്‍ വാത്യാടത്തിനും (പത്രപ്രവര്‍ത്തക, ജീവകാരുണ്യ മേഖല), പ്രൊഫ. ജോസഫ് മുണ്ടശ്ശേരി പുരസ്‌കാരം എന്‍.കെ.എം ഷെരീഫ് (ഗ്രന്ഥശാല പ്രസ്ഥാന പ്രവര്‍ത്തകനും എഴുത്തുകാരനും) സമ്മാനിക്കും. 10001 രൂപയും കീര്‍ത്തിപത്രവും പൊന്നാടയുമടങ്ങുന്നതാണ് ഐ.എം.എച്ച് സെന്റര്‍ അവാര്‍ഡ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ വി.സി ഡോ.കെ.കെ.എന്‍ കുറുപ്പ്, ഹഖീം കൂട്ടായി (ആകാശവാണി, കോഴിക്കോട്), സുപ്രീം കോടതി അഡ്വ. ബാബു കറുരപ്പാടത്ത് എന്നിവരടങ്ങിയതാണ് ജൂറി പാനല്‍. സെന്റര്‍ സംസ്ഥാന പ്രസിഡന്റ് ഡോ.കെ.ജി ഉണ്ണികൃഷ്ണന്‍, പ്രോഗ്രാം ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പി.എ സീതി മാസ്റ്റരര്‍, സി.സി നിര്‍മല തുടങ്ങിയ ഭാരവാഹികളാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി ജനുവരി 26ന് രാവിലെ 10ന് സെന്ററിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് എറിയാട് (കൊടുങ്ങല്ലൂര്‍) ചേരമാന്‍ ഓഡിറ്റോറിയത്തില്‍ ടി.എന്‍ പ്രതാപന്‍ എം.പി പുരസ്‌കാര സമര്‍പ്പണം നടത്തും. എച്ച്.ഇ മുഹമ്മദ് ബാബു സേഠ് ഉദ്ഘാടനം നിര്‍വഹിക്കും. സി.വി.എം വാണിമേല്‍മ മുഖ്യപ്രഭാഷണം നടത്തും.