എന്‍.എസ്.എസ് വാര്‍ഷിക സഹവാസ ക്യാമ്പ് ആരംഭിച്ചു

എന്‍.എസ്.എസ് വാര്‍ഷിക സഹവാസ ക്യാമ്പ് ആരംഭിച്ചു

തലശ്ശേരി: മുബാറക്ക് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം സപ്തദിന വാര്‍ഷിക സഹവാസ ക്യാമ്പ് ചിരക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു. ലഹരി വിരുദ്ധ പ്രചാരണ പരിപാടികളാണ് ഈ വര്‍ഷത്തെ ക്യാമ്പിന്റെ മുഖ്യ ആശയം. ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ ഭാഗമായി തെരുവ് നാടകാവതരണം, ലഹരി വിരുദ്ധ ക്യാന്‍വാസ് ഒരുക്കല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ ക്യാമ്പില്‍ സംഘടിപ്പിക്കുന്നതാണ്.

തലശ്ശേരി നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാഹിറ ടി.കെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സലര്‍ ടി.വി റാഷിദ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ ഡോ. ടി.പി സിന്ധു ക്യാമ്പ് വിശദീകരണം നടത്തി. മുബാറക് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ടി.എം മുഹമ്മദ് സാജിദ്, പി.ടി.എ പ്രസിഡന്റ് ടി.വി.എ ബഷീര്‍, എന്‍.എസ്.എസ് മുന്‍ പ്രോഗ്രാം ഓഫിസര്‍ എന്‍. നൗഷിഖ്, ചിറക്കര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ഷാജ് ടി.കെ, ചിറക്കര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് എം.എ സുധീഷ്, മുബാറക്ക് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരായ പി. പി മുസ്തഫ, സുനീര്‍ ടി.കെ, എ.സജ്‌ന, വളണ്ടിയര്‍ ലീഡര്‍ അയ്യാഷ് മഹറൂഫ് എന്നിവര്‍ പ്രസംഗിച്ചു .

നാടന്‍ ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കല്‍, ഹരിത സംസ്‌കൃതി, അടുക്കളത്തോട്ട നിര്‍മാണം, നിപുണം പരിശീലന പരിപാടി, വയോജനങ്ങളുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കല്‍, ആത്മഹത്യാ പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനം, അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതരീതിയും തൊഴില്‍ സര്‍ഗ വൈഭവം പരിചയപ്പെടുത്തുന്ന ഗ്രാമദീപിക, പ്രഥമ ശുശ്രൂഷ ബോധവല്‍ക്കരണം, കാലാവസ്ഥാ വ്യതിയാന ബോധവല്‍ക്കരണം, ശാസ്ത്രാഭിരുചി വളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനം, പ്രസംഗ പരിശീലനം, വൈവിധ്യമാര്‍ന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, നേതൃത്വ പരിശീലനം, തനത് പ്രവര്‍ത്തനങ്ങള്‍ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടത്തുന്നതാണ്. സപ്തദിന സഹവാസ ക്യാമ്പ് ജനുവരി ഒന്നിന് സമാപിക്കും. സമാപന സമ്മേളനം തലശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജമുനാ റാണി ഉദ്ഘാടനം ചെയ്യും.

 

Share

Leave a Reply

Your email address will not be published. Required fields are marked *