ന്യൂഡല്‍ഹി: ആര്‍.എസ്.എസും ബി.ജെ.പിയും എന്റെ ഗുരുക്കന്മാരാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അവര്‍ നിരന്തരം എന്നെ വിമര്‍ശിക്കുന്നു. അത് കൂടുതല്‍ കരുത്തനാകാന്‍ തന്നെ സഹായിച്ചെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ഭാരത് ജോഡോ യാത്രയില്‍ തനിക്കെതിരേ തനിക്കെതിരേ കാരണമില്ലാതെ കേസുണ്ടാക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. താന്‍ നിരന്തരം കൊവിഡ് ആശങ്കയുള്ളതിനാല്‍ ഭാരത് ജോഡോ യാത്ര നിര്‍ത്തണമെന്ന് കത്തയയ്ച്ചും തനിക്കെതിരേ കേസുണ്ടാക്കാനുള്ള ശ്രമമാണ്. എന്നാല്‍, ബി.ജെ.പിയുടെ റോഡ് ഷോകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടാകുന്നില്ലെ. ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെടുന്നത് ബുള്ളറ്റ് പ്രൂഫ് വാഹനത്തില്‍ സഞ്ചരിക്കാനാണ്. എന്നാല്‍, ഞാന്‍ കാല്‍നടയാത്രയാണ് നടത്തുന്നത്. സുരക്ഷക്ക് ആവശ്യമായത് എന്താണെന്ന് അവര്‍ക്കറിയാം. കാല്‍നട യാത്ര ചെയ്യുന്ന എനിക്ക് എങ്ങനെ ബുള്ളറ്റ്പ്രൂഫ് വാഹനത്തില്‍ സഞ്ചരിക്കാനാവും. വിദ്വേഷത്തിനെതിരേ രാജ്യത്തെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാന്‍ ഭാരത് ജോഡോ യാത്ര നടത്തിയത്. ഞങ്ങളെ സംബന്ധിച്ച് വിജയകരമായ യാത്രയായിരുന്നു. ഇതുവഴി രാജ്യത്തിന് ചിന്തിക്കാന്‍ പുതിയ ഒരു വഴി തുറന്നിരിക്കുകയാണ് താനെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.