മാഹി: ജവഹര്‍ലാല്‍ നെഹ്റു ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ സപ്തദിന എന്‍.എസ്.എസ് ക്യാംമ്പ് സമാപിച്ചു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമാപന ചടങ്ങില്‍ മാഹി ചീഫ് എജ്യുക്കേഷണല്‍ ഓഫിസര്‍ ഉത്തമരാജ് മാഹി അധ്യക്ഷത വഹിച്ചു. മാഹി സൂപ്രണ്ട് ഓഫ് പോലിസ് രാജശങ്കര്‍ വള്ളാട്ട് മുഖ്യഭാഷണം നടത്തി. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ഡോ. കെ. ചന്ദ്രന് ക്യാംമ്പ് അവലോകനം നടത്തി. കുട്ടികള്‍ അനുഭവങ്ങള്‍ പങ്ക് വെച്ചു. വൈസ് പ്രിന്‍സിപ്പല്‍ എം.എം തനൂജ സ്വാഗതവും എം. നിഖിത നന്ദിയും പറഞ്ഞു.