തൊഴിലില്ലായ്മ രൂക്ഷമായി കൊണ്ടിരിക്കുന്ന കേരളത്തില്‍ ഇനി നൈപുണ്യ വികസന വിദ്യാഭ്യാസത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് മന്ത്രി ചിഞ്ചു റാണി പറഞ്ഞു. നീരാവില്‍ എസ്.എന്‍.ഡി.പി യോഗം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിച്ച അരുമ മൃഗ പക്ഷി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളില്‍ മൃഗസംരക്ഷണ വകുപ്പ് സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കും. ക്ലേശരഹിതവും എളുപ്പത്തില്‍ വരുമാനം നല്‍കുന്നതുമായ സംരംഭങ്ങളാണ് അദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കുക, കാടപ്പക്ഷികള്‍, മുട്ടക്കോഴികള്‍, നായ്ക്കള്‍, അലങ്കാരപ്പൂച്ചകള്‍, വിദേശതത്തകള്‍, ഓമന മൃഗങ്ങള്‍, അരുമപ്പക്ഷികള്‍ എന്നിവയെ വളര്‍ത്തുന്നത് സ്റ്റാര്‍ട്ട് അപ്പുകളുടെ ഭാഗമാകും. കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുമായി സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്യും. ആദായവും ആനന്ദവും നല്‍കുന്നതോടൊപ്പം വിദ്യാലയങ്ങള്‍ കലാപഭൂമിയാവാതിരിക്കാന്‍ കൂടി ഇത്തരം സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് കഴിയുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഈ ലോകത്ത് ഉപാധികളില്ലാത്ത സ്‌നേഹം നല്‍കാന്‍ അരുമകള്‍ക്കേ കഴിയൂവെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ കവി കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു സ്‌കൂളിന്റെ ശതാബ്ദി ആഘോഷ നിറവില്‍ കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ അരുമകള്‍ അലങ്കാരത്തിനും ആദായത്തിനും’ എന്ന വിഷയത്തില്‍ പ്രദര്‍ശനവും സെമിനാറും സംഘടിപ്പിച്ചു.സംഘാടക സമിതി ചെയര്‍മാന്‍ ഡോ.ജി.ജയദേവന്‍ അധ്യക്ഷനായിരുന്നു.ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ഡോ.കെ.അജി ലാസ്റ്റ്പരിശീലന കേന്ദ്രം അസി.ഡയറക്ടര്‍ ഡോ. ഡി. ഷൈന്‍ കുമാര്‍, അഡ്വ. എസ്.അനില്‍കുമാര്‍, എസ്.സുഭാഷ് ചന്ദ്രന്‍, എസ്.സന്തോഷ്, ഡോ.ആര്‍.സിബില എന്നിവര്‍ സംസാരിച്ചു.