തലശ്ശേരി: വേറ്റുമ്മല്‍ സഖാവ് കുഞ്ഞാലി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ അഞ്ചാം വാര്‍ഷികാഘോഷം 30, 31 തിയതികളില്‍ നടക്കും. 30ന് വൈകീട്ട് അഞ്ച് മണിക്ക് കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് നല്‍കുന്ന സഖാവ് കുഞ്ഞാലി സ്മാരക സ്വര്‍ണകപ്പിന് വേണ്ടിയുള്ള ഉത്തരകേരള കബഡി നൈറ്റ് അരങ്ങേറും. രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് ജാഫര്‍, ഹാരിസ് എന്നിവരുടെ സ്മരണക്ക് പവര്‍ ടീം വേറ്റുമ്മലിന്റെ വെള്ളിക്കപ്പും സമ്മാനിക്കും. 31ന് വൈകീട്ട് അഞ്ച് മണിക്ക് സാംസ്‌കാരിക സദസ് റബ്‌കോ ചെയര്‍മാന്‍ കാരായി രാജന്‍ ഉദ്ഘാടനം ചെയ്യും. സി.പി.എം ജില്ലാ കമ്മിറ്റിയംഗം എം.സി.പവിത്രന്‍ പഴയ കാല പാര്‍ട്ടി പ്രവര്‍ത്തകരെ ആദരിക്കും. തുടര്‍ന്ന് വിവിധ കലാ പരിപാടികള്‍ അരങ്ങേറും. വാര്‍ത്താ സമ്മേളനത്തില്‍ കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയന്‍, സംഘാടക സമിതി ചെയര്‍മാന്‍ മുഹമ്മദ് ഫാസിന്‍, കണ്‍വീനര്‍ എം.റിജില്‍, കെ.കെ.അമര്‍ജിത്ത് പങ്കെടുത്തു.