ലക്‌നൗ: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലേക്ക് തനിക്ക് ക്ഷണമില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. യാത്രയോട് തങ്ങള്‍ക്ക് സഹാനുഭൂമതിയുണ്ട് എന്നാല്‍ പങ്കെടുക്കാനുള്ള ക്ഷണക്കത്തൊന്നും ലഭിച്ചിട്ടില്ലന്നും അഖിലേഷ് യാദവ് പറഞ്ഞു. ബി.ജെ.പിയും കോണ്‍ഗ്രസും ഒരു പോലെയാണെന്നും സമാജ്‌വാദി പാര്‍ട്ടിക്ക് തികച്ചും വ്യത്യസ്തമായ ആശയ സംഹിതയാണുള്ളതെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി. അഖിലേഷിന്റെ ഈ നിലപാട് പ്രതിപക്ഷ കക്ഷികളുടെ ഐക്യം കൂടി ലക്ഷ്യം വച്ചുള്ള ഭാരത് ജോഡോ യാത്രയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകുമെന്നാണ് കരുതപ്പെടുന്നത്.
ഡല്‍ഹിയില്‍ നിന്ന് ജനുവരി മൂന്നിനാണ് ഭാരത് ജോഡോയാത്ര ഉത്തര്‍പ്രദേശിലേക്ക് പ്രവേശിക്കുന്നത്. അഖിലേഷിനും മായാവതിക്കും ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണം നല്‍കിയതായി കോണ്‍ഗ്രസ് അറിയിച്ചതിന് പിന്നാലെയാണ് അഖിലേഷിന്റെ പ്രതികരണം വന്നത്. പങ്കെടുക്കില്ലന്ന് നേരത്തെ മായാവതിയും അറിയിച്ചിരുന്നു.